Monday, November 25, 2024

പാവങ്ങളെയും അഭയാർത്ഥികളെയും സഹായിക്കണം: ലോക ദരിദ്ര ദിനത്തിൽ പാപ്പാ

ജനപ്രിയ പ്രഖ്യാപനങ്ങളല്ല, പാവങ്ങളെയും ഭവനരഹിതരെയും അഭയാർത്ഥികളെയും സഹായിക്കുകയാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ. പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ച മാർപാപ്പ, പോൾ ആറാമൻ ഹാളിൽ ഒരുക്കിയ വിരുന്നിലും സംബന്ധിച്ചു.

1,300- ഓളം പാവങ്ങളും ഭവനരഹിതരും അശരണരുമാണ് മാർപാപ്പയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത്. കാരിത്താസ് റോമും എജീഡിയോ സമൂഹവുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഭയാർത്ഥി, ഉക്രൈൻ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാവപ്പെട്ടവരോടും കുടിയേറ്റക്കാരോടും അനുതാപപൂർണ്ണമായ സമീപനം സ്വീകരിക്കണമെന്ന് പാപ്പാ പറഞ്ഞത്.

കാരിത്താസ് ഇറ്റലിയുടെ കണക്കുകൾപ്രകാരം, ഇറ്റലിയിൽ 56 ലക്ഷം പേർ ദാരിദ്ര്യരേഖക്കു താഴെയാണ്.

Latest News