Thursday, April 3, 2025

ദൈവം നമ്മുടെ പ്രത്യാശയാണ്: ക്രിസ്തുമസ് ദിനത്തിൽ ഫ്രാൻസിസ് പാപ്പ

വത്തിക്കാനിലെ ക്രിസ്തുമസ് പാതിരാകുർബാനയിൽ ,’ദൈവം നമ്മുടെ പ്രത്യാശയാണ്’ എന്ന് ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പ. 2025 ജൂബിലിവർഷം ഔദ്യോഗികമായി ആരംഭിക്കുന്നതിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധവാതിൽ തുറന്നശേഷം പാപ്പ പാതിരാകുർബാന അർപ്പിച്ചു.

“ദൈവം ഇമ്മാനുവൽ ആണ്. അവൻ നമ്മോടൊപ്പമുണ്ട്. അനന്തമായ ദൈവം ഒരു ചെറിയ പൈതലായിത്തീർന്ന സമയമാണ് ക്രിസ്തുമസ്. ദൈവികവെളിച്ചം ലോകത്തിന്റെ ഇരുട്ടിൽ പ്രകാശിച്ചു; സ്വർഗത്തിന്റെ മഹത്വം ഭൂമിയിൽ പ്രത്യക്ഷമായി. ദൈവം വന്നാൽ, നമ്മുടെ ഹൃദയം ഒരു പാവപ്പെട്ട പുൽത്തൊട്ടിയോടു സാമ്യമുള്ളപ്പോൾപോലും നമുക്ക് പറയാം, പ്രത്യാശ മരിച്ചിട്ടില്ല, പ്രത്യാശ സജീവമാണ്, അത് നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി വലയം ചെയ്യുന്നു” – പാപ്പ ക്രിസ്തുമസ് സന്ദേശത്തിൽ വെളിപ്പെടുത്തി.

“നമുക്കോരോരുത്തർക്കും ഈ കൃപയുടെ പ്രഖ്യാപനത്തിന്റെ രഹസ്യത്തിലേക്കു പ്രവേശിക്കാം. ലോകത്തിന്മേൽ പ്രത്യാശയുടെ വാതിൽ വിശാലമായി തുറന്നിരിക്കുന്ന രാത്രിയാണിത്” – വിശുദ്ധ കവാടം തുറന്നുകൊണ്ട് പാപ്പ പറഞ്ഞു.

Latest News