രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവിനെ എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻറെ സ്ഥാപക ചെയർമാൻ ഇ. അബുബക്കറിൻറെ ജാമ്യം തള്ളിയതിനെത്തുടർന്നാണ് എയിംസിലേക്ക് മാറ്റാൻ എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടത്.
തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് നേതാവായ അബുബക്കറിനെ ദേശീയന്വോഷണ ഏജൻസി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. തീഹാർ ജയിലിൽ കഴിയുന്ന ഇയാൾ അർബുദ രോഗബാധിതനാണ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നൽകാൻ നേരത്തെ അബുബക്കർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഡൽഹി എൻഐഎ കോടതി ജാമ്യാപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്. അതേസമയം ചികിത്സക്കായി ഇയാളെ എയിംസിലേക്ക് മറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.