ബിരുദ കോഴ്സ് പാസാകാതെ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് അസാധുവാണെന്ന് സുപ്രീംകോടതി ഉത്തരവ്. ബിരുദം നേടിയ ശേഷമുള്ള ബിരുദാനന്തര ബിരുദത്തിന് മാത്രമേ സാധുതയുളളു എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പിഎസ്സി വഴി ജോലിക്ക് അപേക്ഷിച്ച തമിഴ്നാട്ടിലെ ഉദ്യോഗാര്‍ഥിയുടെ ഹര്‍ജി തളളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. പരാതിക്കാരന്‍ അപേക്ഷിച്ച ജോലിക്ക് ബിരുദാനന്തര ബിരുദമായിരുന്നു യോഗ്യത വേണ്ടത്. യുവാവ് ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ അടിസ്ഥാന ബിരുദം ഇദ്ദേഹം പാസായിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഹര്‍ജി തളളുകയുമായിരുന്നു. അടിസ്ഥാന ബിരുദമില്ലാതെ നേടിയ ബിരുദാനന്തര ബിരുദം അസാധുവാണെന്ന് മുമ്പ് അണ്ണാമലൈ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ഹൈക്കോടതി ഉദ്യോഗാര്‍ഥിയുടെ ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥി സുപ്രീംകോടതിയെ സമീപിച്ചതും സുപ്രീംകോടതി യുവാവിന്റെ ഹര്‍ജി തള്ളിയതും.