Tuesday, November 26, 2024

രാജ്യത്ത് 11.28 ശതമാനം പേര്‍ ദരിദ്രര്‍; സംസ്ഥാനത്ത് 0.48 ശതമാനം പേര്‍: നിതി ആയോഗ്

രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന സ്ഥാനം കേരളം നിലനിര്‍ത്തി. നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 2022-23ല്‍ സംസ്ഥാന ജനസംഖ്യയില്‍ 0.48 ശതമാനം പേരാണ് ദരിദ്രര്‍. 2005-06ല്‍ കേരളത്തിലെ 12.31 ശതമാനം പേര്‍ ദരിദ്രരായിരുന്നു. പോഷകാഹാര ലഭ്യത, ശിശുമരണ നിരക്ക്, വിദ്യാഭ്യാസം, ശുചിത്വം, വൈദ്യുതി, പാര്‍പ്പിടം, പാചകഇന്ധനം, ബാങ്ക് അക്കൗണ്ട് എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കിയത്.

ബിഹാര്‍ (26.59 ശതമാനം), മേഘാലയ (25.46), ജാര്‍ഖണ്ഡ് (37.08), ഉത്തര്‍പ്രദേശ് (17.40), മധ്യപ്രദേശ് (15.01) എന്നിവയാണ് ദരിദ്രരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ രണ്ടു ദശകത്തില്‍ രാജ്യത്ത് ദാരിദ്ര്യം വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005-06ല്‍ 55.34 ശതമാനമായിരുന്നത് 2022-23ല്‍ 11.28 ആയി കുറഞ്ഞു.

 

Latest News