രാജ്യത്തെ ഊര്‍ജപ്രതിസന്ധി സങ്കീര്‍ണമായി തുടരുന്നു. 10 സംസ്ഥാനങ്ങളില്‍ ഇന്നലെയും മൂന്ന് മുതല്‍ എട്ട് മണിക്കൂര്‍ വരെയായിരുന്നു വൈദ്യുതി നിയന്ത്രണം. റംസാന്‍ ആഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണത്തില്‍ കുറവ് വരുത്താന്‍ ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം വൈദ്യുതി ഉത്പാദക കേന്ദ്രങ്ങളില്‍ കല്‍ക്കരി എത്തിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ഊര്‍ജിതമായി നടക്കുകയാണ്. അഞ്ഞൂറിലധികം റേക്ക് കല്‍ക്കരി ആണ് ഇന്നലെ റെയില്‍ മാര്‍ഗം വിവിധ ഉത്പാദക കേന്ദ്രങ്ങളില്‍ എത്തിച്ചത്. 100 വൈദ്യുതി ഉല്‍പ്പാദക കേന്ദ്രങ്ങളില്‍ എങ്കിലും 50% കല്‍ക്കരി സ്റ്റോക്ക് ഉറപ്പാക്കുക എന്നതാണ് കല്‍ക്കരി മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാത്ത വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്ന് രാജ്യം നേരിടുന്ന ഗുരുതര വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാതെ സംസ്ഥാനങ്ങളോട് മുടങ്ങാതെ വിതരണം ചെയ്യണമെന്നാണ് കേന്ദ്രം പറയുന്നത്.