പാരാലിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനതാരമായി മാറിയിരിക്കുകയാണ് പ്രീതിപാൽ. നേരത്തേ 100 മീറ്ററിൽ വെങ്കലം നേടിയിരുന്ന താരം അത്ലറ്റിക്സ് വനിതാ ടി-35 വിഭാഗം 200 മീറ്റർ ഓട്ടത്തിലും വെങ്കലം നേടിയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
ഈ നേട്ടങ്ങൾക്കൊപ്പം പാരലിമ്പിക്സ് അത്ലറ്റിക്സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പ്രീതി മാറി. 30.01 എന്ന മികച്ച വ്യക്തിഗത സമയം കുറിച്ചാണ് പ്രീതി ഫൈനലിൽ മൂന്നാമതെത്തിയത്. ചൈനീസ് താരങ്ങളായ സിയ സോ (28.15), ഗുവ ക്വിയാൻക്വിൻ (29.09) എന്നിവർ സ്വർണവും വെള്ളിയും നേടി.