Wednesday, April 2, 2025

‘ഗര്‍ഭധാരണം ഒരു രോഗമോ വൈകല്യമോ അല്ല, ജോലി നിഷേധിക്കുന്നതിന് മാതൃത്വം കാരണമാകരുത്’; ഡല്‍ഹി ഹൈക്കോടതി

ഗര്‍ഭധാരണം ഒരു രോഗമോ വൈകല്യമോ അല്ലെന്നും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതിന് ഗര്‍ഭധാരണം കാരണമാവരുതെന്നും ഡല്‍ഹി ഹൈക്കോടതി. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (പിഇടി) മാറ്റിവയ്ക്കണമെന്ന ഗര്‍ഭിണിയുടെ ഹര്‍ജി തള്ളിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ (ആര്‍പിഎഫ്) ഡല്‍ഹി ഹൈക്കോടതി ശാസിച്ചു.

ആര്‍പിഎഫും കേന്ദ്ര സര്‍ക്കാരും യുവതിയോട് പെരുമാറിയതില്‍ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദര്‍ കൗറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി നല്‍കിയ ഹര്‍ജിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഉത്തരവ്.

‘യൂണിയന്‍ ഓഫ് ഇന്ത്യയും ആര്‍പിഎഫും ഗര്‍ഭധാരണത്തെ അസുഖമോ വൈകല്യമോ ആയി കണക്കാക്കുന്നതായി തോന്നുന്നു. മാതൃത്വം ഒരിക്കലും സ്ത്രീകള്‍ക്ക് പൊതു തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതിനുള്ള ഒരു കാരണമാകരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം,’ കോടതി പറഞ്ഞു. ഗര്‍ഭിണിയാണെന്നും ഹൈജംപ്, ലോങ്ജമ്ബ്, ഓട്ടം തുടങ്ങിയവ ചെയ്യാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരി അറിയിച്ചപ്പോള്‍ ആര്‍.പി.എഫിന് ഏതാനും മാസത്തേക്ക് പി.ഇ.ടി മാറ്റിവക്കാമായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു.ആറാഴ്ചക്കുള്ളില്‍ സ്ത്രീയുടെ ടെസ്റ്റുകളും ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തണമെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മുന്‍കാല സീനിയോറിറ്റിയും മറ്റ് അനന്തര ആനുകൂല്യങ്ങളും ഉള്ള കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കണമെന്നും കോടതി ആര്‍.പി.എഫിനോട് നിര്‍ദ്ദേശിച്ചു.

 

Latest News