ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്ന 12 ചീറ്റകള്‍ക്കായുള്ള ഒരുക്കങ്ങള്‍ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കില്‍ പൂര്‍ത്തിയായി. ഈ മാസം (ഫെബ്രുവരി) അവസാനത്തോടെ ചീറ്റകളെ പാര്‍ക്കില്‍ എത്തിക്കുമെന്നാണ് വിവരം. നേരത്തെ നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ പാര്‍ക്കില്‍ എത്തിച്ചിരുന്നു.
ഓപ്പറേഷന്‍ ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകളെ എത്തിക്കുന്നതിന് കേന്ദ്രം ലക്ഷ്യമിട്ടത്. ഇതേ തുടർന്ന് 12 ആഫ്രിക്കൻ ചീറ്റകളെ രാജ്യത്തേക്ക് എത്തിക്കുന്നതിന് ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് കുനോ നാഷണൽ പാർക്കിൽ ചീറ്റകൾക്കായി താമസവും ഭക്ഷണവും വെള്ളവും ഒരുക്കിയിരിക്കുന്നത്.
പുതിയതായി എത്തുന്ന 12 ചീറ്റകളില്‍ ഏഴ് ആണും അഞ്ച് പെണ്‍ ചീറ്റകളുമാണ് ഉള്ളത്. ഇവര്‍ക്കായി മൂന്നുതല സുരക്ഷാ ക്രമീകരണങ്ങളും അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ചുറ്റുമതിലിന്റെ മുകൾഭാഗത്ത് എട്ടടിയോളം ഉയരമുള്ള അതിർത്തി മതിലും വേലിയും ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നെത്തുന്ന ചീറ്റകളെ ആദ്യം ക്വാറന്റൈൻ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി10 വേലികളാണ് സജ്ജമാക്കിയിരിക്കുന്നത്.
ചീറ്റകള്‍ എത്തുന്നതോടെ നാഷണല്‍ പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ കൂടുതലായി എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. 750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കുനോ നാഷണൽ പാർക്ക് 6800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തുറസ്സായ വനമേഖലയുടെ ഭാഗമാണ്.