Wednesday, January 22, 2025

ബെനഡിക്ട് പാപ്പായ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അമേരിക്കയിലെ വത്തിക്കാൻ എംബസി സന്ദർശിച്ച് പ്രസിഡന്റ് ബൈഡൻ

ഡിസംബർ 31 -ന് അന്തരിച്ച ബെനഡിക്ട് പാപ്പായ്ക്കു വേണ്ടിയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പു വയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ വത്തിക്കാൻ എംബസി സന്ദർശിച്ചു. അമേരിക്കയിലേക്കുള്ള വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് പിയറിയെ അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം അനുശോചനം എഴുതിയത്.

“അമേരിക്കയിലുടനീളമുള്ള കത്തോലിക്കർക്കൊപ്പം, എമിരിറ്റസ് ബെനഡിക്ട് മാർപാപ്പാപ്പയുടെ വേർപാടിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹം ഒരു മികച്ച പണ്ഡിതനും വിശുദ്ധനുമായിരുന്നു. വത്തിക്കാനിൽ ഞങ്ങൾ ഒരുമിച്ചുള്ള സമയം മാർപാപ്പ കത്തോലിക്കാ ദൈവശാസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്ത കാര്യങ്ങൾ ഞാൻ ഇപ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തോട് സംസാരിച്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ പലതും പഠിച്ചു. അദ്ദേഹം ഒരു വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് കർത്താവിൽ എന്നേക്കും വിശ്രമിക്കട്ടെ” – പ്രസിഡന്റ് ബൈഡൻ എഴുതി.

ജനുവരി അഞ്ചിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ബെനഡിക്ട് പാപ്പായുടെ സംസ്‌കാരച്ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുത്തിരുന്നില്ല. മൃതസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇറ്റലിയും ജർമ്മനിയും മാത്രമാണ് രാജ്യത്തു നിന്നുള്ള ഔദ്യോഗിക പ്രതിനിധികളെ അയച്ചത്. പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ, ചെക്ക് പ്രധാനമന്ത്രി പെറ്റർ ഫിയാല, സ്ലോവേനിയൻ പ്രസിഡന്റ് നതാസ പിർക് മുസാർ, സ്പെയിനിലെ സോഫിയ രാജ്ഞി, ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, മത്തിൽഡെ എന്നിവരും അനൗദ്യോഗിക തലത്തിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാരിൽ ഉൾപ്പെടുന്നു.

പരിശുദ്ധ സിംഹാസനത്തിലെ യുഎസ് അംബാസഡർ ജോ ഡോണലി മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും അമേരിക്കയെ പ്രതിനിധീകരിക്കുകയും ചെയ്തു.

Latest News