രാജ്യത്ത് ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതയായുള്ള റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യന്‍ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
രാഷ്ട്രപതി ഭവനിലെത്തിയാണ് പുരോഹിതരടക്കമുള്ള ക്രൈസ്തവ സഭാ പ്രതിനിധികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഡല്‍ഹി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ ടി കൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലടക്കം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതേസമയം തന്നെ സന്ദര്‍ശിച്ച സംഘത്തിന്റെ പരാതികളില്‍ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കി. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുമെന്നും രാഷ്ട്രപതി സംഘത്തെ അറിയിച്ചു.