Monday, November 25, 2024

വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ബില്ല് പ്രാബല്യത്തില്‍ വന്നു. രാഷ്ട്രപതി അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ബില്ല് പ്രാബല്യത്തില്‍ വന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി.

നാരി ശക്തി വന്ദന്‍ അധീനിയം എന്ന പേരിലാണ് ബില്ല് അറിയപ്പെടുക. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആരും ബില്ലിനെ എതിർത്തില്ല.

പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ചട്ടം 344 പ്രകാരം ബിൽ അവതരിപ്പിച്ചതിനാൽ 50 ശതമാനം സംസ്ഥാനങ്ങളിൽ ബിൽ പാസാക്കേണ്ടതില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും നിയമം നടപ്പിലാകുക. 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തൽ.

Latest News