Thursday, April 3, 2025

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; മുട്ടുകുത്തി സായാഹ്ന സമരവുമായി കത്തോലിക്ക കോൺഗ്രസ്

മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഗാന്ധി സ്‌ക്വയറിൽ, ചങ്ങനാശ്ശേരി അതിരൂപതയിലെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘മുട്ടുകുത്തി സായാഹ്ന സമരം’ നടന്നു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്നലെ വൈകിട്ട് സമരം സംഘടിക്കപ്പെട്ടത്.

മണിപ്പൂരിലെ ഇപ്പോഴത്തെ സാഹചര്യവും യോഗത്തിൽ വിലയിരുത്തപ്പെട്ടു. മണിപ്പൂരിൽ പാവപ്പെട്ടവരായ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നു; ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു; ആളുകൾ ഗത്യന്തരമില്ലാതെ കാടുകളിൽ അഭയം തേടുന്നു; ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും ഇല്ലാതെ വലയുന്നു. പക്ഷേ, ഗവർമെന്റ് നിഷ്ക്രിയരായി നോക്കിനിൽക്കുകയാണ്.

മണിപ്പൂരിൽ അതിക്രൂരമായി വേട്ടയാടപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും, പൊതു സമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുട്ടുകുത്തിയുള്ള സമരം.

Latest News