കേന്ദ്ര ബജറ്റിന് തൊട്ടുമുന്‍പ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. 1924.50 രൂപയില്‍ നിന്ന് 1937 രൂപയായി വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പാചകവാതക സിലിണ്ടര്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നടക്കാനിരിക്കെയാണ് ഈ ഇരുട്ടടി.
രണ്ടാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റാണ് ഇന്ന് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സര്‍ക്കാര്‍ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞദിവസം നടന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നയപ്രഖ്യാപനം രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയിരുന്നു. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും.