Monday, November 25, 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തി 2.23 കോടിയായി; സ്വന്തമായി ഭൂമിയില്ലെന്നും വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആകെ ആസ്തിമൂല്യം 2.23 കോടി രൂപയെന്ന് കണക്കുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത കണക്കുകള്‍ പ്രകാരം, 2022 മാര്‍ച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 26.13 ലക്ഷം അധികമാണ്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം, 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കള്‍ മോദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഗാന്ധിനഗറിലെ ഭൂമി കൂടി ദാനംചെയ്തതോടെ നിലവില്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നാണ് വെളിപ്പെടുത്തല്‍.

2.23 കോടി രൂപയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. സ്വന്തമായി വാഹനമില്ല. ബോണ്ടുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. എന്നാല്‍, 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. 2022 മാര്‍ച്ച് 31-ന് പ്രധാനമന്ത്രിയുടെ കൈയിലുള്ള പണം 35,250 രൂപയാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 9,05,105 രൂപയാണ് മൂല്യം. 1,89,305 രൂപയുടെ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്.

 

 

Latest News