ചൈനയിലെ പ്രശസ്ത കലാകാരനും സംഗീതജ്ഞനും ക്രിസ്ത്യാനിയുമായ 55 കാരനായ ഫെയ് സിയോഷെങ്ങിനെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തു. ഈ മാസത്തിൽ തന്നെ രാജ്യം വിടാൻ ഒരുങ്ങവെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സോങ്‌ഷുവാങ് ആർട്ടിസ്റ്റ് വില്ലേജ് കൂട്ടായ്‌മയിലൂടെ അറിയപ്പെടുന്ന ഫെയ്, പ്രകടനങ്ങളും ഫെസ്റ്റിവെലുകളും സംഘടിപ്പിച്ചിരുന്നു. മുൻപ് അദ്ദേഹം ബെയ്‌ജിംഗിലെ ബെയ്‌ലിൻ ഡിറ്റൻഷൻ സെന്ററിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. കുറച്ച് വർഷങ്ങൾക്കുമുമ്പ് ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെയും ചൈനയിൽനിന്നുള്ള സ്വാതന്ത്ര്യത്തെയും പരസ്യമായി പിന്തുണച്ചതിനുശേഷം ഫേയെ 40 ദിവസത്തേക്ക് അധികൃതർ തടഞ്ഞുവച്ചു.
കലാകാരന്മാർക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ഏറ്റവും പുതിയ നടപടിയാണ് ക്രിസ്ത്യൻ ആർട്ടിസ്റ്റ് ഫെയ് സിയോഷെങിന്റെ അറസ്റ്റ്.