Sunday, November 24, 2024

പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതിയല്ലെന്ന് സുപ്രീംകോടതി

പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് നിയമപ്രകാരം അഴിമതിയല്ലെന്ന് സുപ്രീംകോടതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം ചോദ്യംചെയ്ത് കര്‍ണാടക ചാമരാജ്‌പേട്ട നിയോജക മണ്ഡലത്തിലെ വോട്ടറുടെ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

2023ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയുമുള്ള സാമ്പത്തിക സഹായമാണെന്നും ഇത് അഴിമതിക്ക് തുല്യമാണെന്നുമായിരുന്നു ഹര്‍ജി.എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി പ്രകടനപത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന വാദം അതിശയോക്തി നിറഞ്ഞതാണെന്നും ഹര്‍ജി തള്ളുകയാണെന്നും ബെഞ്ച് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമീര്‍ അഹ്മദ് ഖാനാണ് മണ്ഡലത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞ അഞ്ച് ഗാരന്റികള്‍ അഴിമതിയാണെന്ന് പരാതിക്കാരനായ ശശാങ്ക ജെ. ശ്രീധര വാദിച്ചു.

 

Latest News