Friday, January 31, 2025

കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കാറുകളിലെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗുകള്‍ സ്ഥാപിക്കുക എന്നതാണ് അതില്‍ പ്രധാന നിര്‍ദ്ദേശം. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.

” ഇന്ത്യയില്‍ രണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയില്ല, ഒന്ന് ജനസംഖ്യാ വളര്‍ച്ചയും, രണ്ട് വാഹനങ്ങളുടെ വർധനവും. റോഡ് സുരക്ഷ എന്നത് വലിയ ഒരു ആശങ്കയാണ്, അതിനാല്‍ റോഡപകടങ്ങൾ പരമാവധി കുറക്കുന്നതിന് ഓട്ടോമൊബൈൽ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍”- അദ്ദേഹം പറഞ്ഞു. എല്ലാ വേരിയന്‍റ് കാറുകള്‍ക്കും ആറ് എയര്‍ ബാഗുകള്‍ സ്ഥാപിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ ഓരോ വർഷവും അഞ്ചു ലക്ഷം അപകടങ്ങളും അതില്‍ 1,50,000 ഓളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവയില്‍ മരണപ്പെടുന്നവരില്‍ 65 ശതമാനവും 18നും 35നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News