ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ യോർക് ഷെയറിലെ വീടിനു കറുത്ത തുണി മൂടി പ്രതിഷേധം. ‘ഗ്രീൻപീസ്’ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.. സുനക് സര്‍ക്കാരിന്റെ ഫോസില്‍ ഇന്ധന നയത്തിൽ പ്രതിഷേധിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വീടിനു കറുത്ത തുണിയിട്ടത്.
നൂറുകണക്കിന് എണ്ണ, പ്രകൃതിവാതക ഖനന പദ്ധതികള്‍ക്കാണ് അടുത്തിടെ സുനക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കാട്ടുതീയും വെള്ളപ്പൊക്കവും ലോകമെമ്പാടും വീടുകളെയും ജീവിതങ്ങളെയും നശിപ്പിക്കുമ്പോള്‍ ഖനനാനുമതി നല്‍കിയത് ശരിയല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കറുത്ത തുണി മൂടി ഗ്രീൻപീസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ‘‘ഋഷി സുനക് -എണ്ണ ലാഭമോ നമ്മുടെ ഭാവിയോ?’’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.