Tuesday, November 26, 2024

പെറുവില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം; മരണം 58 ആയി

പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പെറുവില്‍ ശക്തമാകുന്നു. പെഡ്രോ കാസ്റ്റില്ലോയെ ഡിസംബര്‍ 7ന് ഇംപീച്ച്മെന്റിലൂടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ് പെറുവില്‍ പ്രതിഷേധം ആരംഭിക്കുന്നത്. വൈസ് പ്രസിഡന്റ് ഡിന ബൊലുവാര്‍ട്ടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെങ്കിലും തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും കാസ്റ്റല്ലോയെ മോചിപ്പിക്കണമെന്നും കാട്ടി രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയായിരുന്നു. ബൊലുവാര്‍ട്ടിന്റെ രാജിയും കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നും തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്.

പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ ഒരു പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരത്തില്‍ ഭരണ വിരുദ്ധ സംഘര്‍ഷത്തില്‍ ഉണ്ടാകുന്ന ആദ്യ മരണമാണിത്. അമ്പത്തിയഞ്ച്കാരനായ വിക്ടര്‍ സാന്റിസ്റ്റെബന്‍ യാക്‌സാവില്‍ക്കയാണ് ഇന്നലെ മരിച്ചത്. ഇതേ തുടര്‍ന്ന് പെറുവില്‍ ഉടനീളം അരങ്ങേറിയ ഭരണവിരുദ്ധ പ്രതിഷേധത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആകെ 58 പേര്‍ മരിച്ചു.

 

Latest News