Monday, April 7, 2025

ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബംഗ്ലാദേശിലെ അക്രമികള്‍

ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേയ്ക്ക് നയിച്ച പ്രതിഷേധം ഇപ്പോള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളിലാണ് എത്തിനില്‍ക്കുന്നത്.

പ്രധാനമന്ത്രിയുടെ രാജിയും ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിലവില്‍, പൗരന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെടുകയും 300 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഭൂരിപക്ഷമായ സുന്നി ഇസ്ലാം ജനസംഖ്യയുടെ ഭാഗമായ മുസ്ലീം പ്രതിഷേധക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് ജനസംഖ്യയുടെ 8% വരുന്ന ഹിന്ദുക്കളും ജനസംഖ്യയുടെ 1% ല്‍ താഴെയുള്ള ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെയാണ്. അക്രമികള്‍ ഈ ആഴ്ച പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് വീടുകളും ലക്ഷ്യമിട്ടിട്ടുണ്ട്. ഗവണ്‍മെന്റും പോലീസ് സേനയും തകര്‍ച്ചയിലായതിനാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള ക്രിസ്ത്യന്‍ നേതാക്കളും ഗ്രൂപ്പുകളും അക്രമത്തെ അപലപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌തെങ്കിലും ഒന്നും ഫലം കാണുന്നില്ല. പള്ളികളിലും ഹിന്ദു ക്ഷേത്രങ്ങളിലും ഒത്തുകൂടുന്നവരോട് അക്രമം അവസാനിക്കുന്നതുവരെ അതീവ ജാഗ്രത പാലിക്കാനും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാനായി ക്ഷമയോടെ കാത്തിരിക്കാനും ആഹ്വാനം ചെയ്യുന്നു.

Latest News