വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാര്‍. സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-55 പ്രായപരിധിയുള്ള വീട്ടമ്മമാര്‍ക്കാണ് മുഖ്യമന്ത്രി എന്‍.രംഗസ്വാമി അവതരിപ്പിച്ച ബജറ്റില്‍ സഹായധനം പ്രഖ്യാപിച്ചത്.
ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഗവ.-എയ്ഡഡ് സ്കൂളിലെ പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും പ്രഖ്യപിച്ചിട്ടുണ്ട്.
കാരയ്ക്കല്‍ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കങ്കേശന്‍തുറൈ തുറമുഖത്തേക്ക് ഫെറി സര്‍വീസ് ആരംഭിക്കുമെന്നും കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നതിനായി പുതുച്ചേരി തുറമുഖം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വരുമാനത്തിലേറെയും ശമ്പളവും പെന്‍ഷനും വായ്പാതിരിച്ചടവിനുമാണ് വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി എന്‍.രംഗസ്വാമി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.