Monday, November 25, 2024

കൊട്ടികലാശത്തിന് ഒരുങ്ങി പുതുപ്പള്ളി: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മൂന്നു മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയില്‍ നടക്കും. നാളെ നിശബ്ദ പ്രചാരണമാണ്. സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ ഈ മാസം എട്ടിനാണ് ഫലപ്രഖ്യാപനം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, സിപിഎം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍, എന്നിവരെ കൂടാതെ ആംആദ്മി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്രരും പുതുപ്പള്ളിയിൽ മത്സര രംഗത്തുണ്ട്. ലൂക്ക് തോമസാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. പി കെ ദേവദാസ്,ഷാജി,സന്തോഷ് പുളിക്കല്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. 1,76,412 വോട്ടര്‍മാരാണ് ആകെ മണ്ഡലത്തിലുള്ളത്. ആകെ 182 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിൽ സജ്ജീകരിക്കുക. വോട്ടെടുപ്പ് ദിവസം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,വിദ്യാഭ്യാസ,വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധിയായിരിക്കും.

Latest News