നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ യുക്രൈനുമായി ഉള്ള യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും എന്നാൽ ഏത് കരാറിലും നിയമാനുസൃതമായ യുക്രേനിയൻ അധികാരികൾ ഉൾപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപുമായി സംസാരിച്ചിട്ട് നാളുകളായി എന്നും എന്നാൽ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സ്റ്റേറ്റ് ടിവിയിലെ ചോദ്യങ്ങൾക്ക് മറുപടിയായി പുടിൻ പറഞ്ഞു. പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്‌കി ഉൾപ്പെടെ ആരുമായും ചർച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു.
യുക്രൈൻ അധിനിവേശത്തിനു ശേഷം റഷ്യ ദുർബലമായ അവസ്ഥയിലാണെന്ന അവകാശവാദങ്ങൾ നിരസിച്ചു. റഷ്യ ചർച്ചകൾക്ക് തയ്യാറാകുമ്പോൾ കീവും വിട്ടുവീഴ്ചകൾക്കു തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.