Monday, November 25, 2024

പുടിൻ- കിം കൂടിക്കാഴ്ച്ച പൂർത്തിയായി: ഉറ്റുനോക്കി പശ്ചാത്യ രാജ്യങ്ങൾ

പശ്ചാത്യ രാജ്യങ്ങൾക്കും ജപ്പാനും ഭീഷണിയായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തി. സിയോല്‍കോവ്സ്കി നഗരത്തിന് പുറത്ത് വൊസ്റ്റൊച്നി കോസ്മോഡ്രോമിലായിരുന്നു കൂടിക്കാഴ്ച. യുക്രൈൻ യുദ്ധത്തിൽ കിം റഷ്യക്ക് പൂർണ പിന്തുണ നൽകിയതയാണ് വിവരം.

ഇരുനേതാക്കളും തമ്മിൽ 2019ന് ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ബുധനാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച നാലഞ്ച് മണിക്കൂറുകള്‍ നീണ്ടു. യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് പിന്തുണ നൽകിയ കിം, പീരങ്കികള്‍, ടാങ്ക് വേധ മിസൈലുകള്‍ എന്നിവ നൽകാനും ധാരണയായി.

അതിനിടെ, റഷ്യ ആധുനിക പ്രതിരോധ സാങ്കേതിക വിദ്യ ഉത്തരകൊറിയയ്‌ക്ക് കൈമാറുമോ എന്നതാണ് അമേരിക്ക ഉള്‍പ്പെടെ ഭയപ്പെടുന്നത്. ആണവായുധം ഘടിപ്പിച്ച മുങ്ങിക്കപ്പലുകള്‍ റഷ്യ ഉത്തരകൊറിയയ്‌ക്ക് നല്‍കുമോ എന്നും പാശ്ചാത്യരാജ്യങ്ങൾ ഭയപ്പെടുന്നു.

Latest News