Monday, November 25, 2024

വാഗ്നര്‍ ഗ്രൂപ്പ് മേധാവിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി

സായുധ കലാപത്തിനു നേതൃത്വം നല്‍കിയ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ചർച്ച മൂന്നുമണിക്കൂർ നീണ്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവാണ് അറിയിച്ചത്. പ്രിഗോഷിന്റെ സൈന്യത്തിലെ കമാൻഡർമാരും ചർച്ചയിൽ പ​ങ്കെടുത്തു.

റഷ്യൻ സൈനിക നേതൃത്വവുമായി തെറ്റിയതിനെ തുടർന്ന് പ്രിഗോഷിന്റെ നേതൃത്വത്തിലുളള കൂലിപ്പട്ടാളം ജൂണ്‍ 24 ന് സായുധ കലാപത്തിനു ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ബലാറൂസ് പ്രസിഡന്‍റിന്‍റെ മധ്യസ്ഥതയില്‍ കലാപം അവസാനിക്കുകയും ചെയ്തു. എന്നാല്‍ പ്രിഗോഷിനും വാഗ്നര്‍ സൈന്യവും എവിടെയാണെന്നുള്ള വിവരങ്ങള്‍ അവ്യക്തമായി തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂൺ 29ന് പുടിനും, പ്രിഗോഷിനും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി ക്രെംലിൻ വക്താവ് വ്യക്തമാക്കിയത്.

കൂടിക്കാഴ്ചയിൽ വാഗ്നർ സൈന്യത്തിന്റെ പ്രവർത്തനം, ജൂൺ 24ലെ സംഭവങ്ങൾ എന്നിവ ചര്‍ച്ച ചെയ്തതായി പെഷ്കോവ് വെളിപ്പെടുത്തി. കമാൻഡർമാരിൽ നിന്നും പുടിൻ വിശദീകരണം തേടിയതായും 35 പേരെ ചർച്ചയിലേക്ക് പുടിൻ ക്ഷമിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

Latest News