പാക്കിസ്ഥാനും റഷ്യയും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പുതിയ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും പരസ്പരം അയച്ച കത്തുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഷഹ്ബാസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുടിന്‍ അയച്ച അനുമോദന സന്ദേശത്തിലാണ് ഇതിന്റെ തുടക്കമെന്ന് പാക്കിസ്ഥാനിലെ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പേരു വെളിപ്പെടുത്താത്ത പാക് ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ആഴത്തില്‍ ശക്തിപ്പെടുത്തണമെന്ന ആഗ്രഹം പുടിന്‍ പ്രകടിപ്പിച്ചുവത്രേ. ഷഹ്ബാസ് എഴുതിയ മറുപടിക്കത്തിലും സമാനവികാരമാണ് പ്രകടിപ്പിച്ചത്.