Tuesday, November 26, 2024

റഷ്യൻ തിരിച്ചടി തീവ്രമായിരിക്കും: ഉക്രൈന് മുന്നറിയിപ്പുമായി പുടിൻ

ഉക്രൈന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഭീഷണിയുമായി റഷ്യ. കടുത്ത ആക്രമണമുണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണു വ്യക്തമാക്കിയത്.

“‘പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാവിലെ കനത്ത ആക്രമണമാണു നടത്തിയത്. അതിസൂക്ഷ്മതയുള്ള ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു യുക്രെയ്ന്റെ ഊർജ, സൈനിക, ആശയവിനിമയ മേഖലകളിലെ ആക്രമണം. ഭീകരാക്രമണങ്ങൾ തുടരാനാണു ശ്രമമെങ്കിൽ റഷ്യയുടെ തിരിച്ചടി തീവ്രമായിരിക്കും. അതേപ്പറ്റി യാതൊരു സംശയവും വേണ്ട”- സുരക്ഷാസമിതിയെ അഭിസംബോധന ചെയ്തു പുട്ടിൻ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. കീവിലെ ഷെവ്ചെങ്കോ മേഖലയിലായിരുന്നു വലിയ സ്‌ഫോടനം. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രെയ്‌ൻ മാത്രമല്ല, ലോകമാകെ ഞെട്ടിയിരിക്കുകയാണ്. അതിനിടയിലാണ് പുട്ടിന്റെ ഭീഷണിയും എത്തിയത്.

Latest News