Thursday, January 23, 2025

ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരി; എലിസബത്ത് രാജ്ഞി രണ്ടാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരികളുടെ പട്ടികയില്‍ എലിസബത്ത് രാജ്ഞി രണ്ടാമതെത്തി. അധികാരത്തില്‍ 70 വര്‍ഷം പിന്നിട്ട തൊണ്ണൂറ്റിയാറുകാരിയായ രാജ്ഞി തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിനെ പിന്നിലാക്കി പട്ടികയില്‍ രണ്ടാമതെത്തി. ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ രാജാവാണു പട്ടികയില്‍ മുന്നില്‍.

2016ല്‍ രാജപദവിയൊഴിഞ്ഞ ഭൂമിബോല്‍ രാജാവ് 70 വര്‍ഷവും 126 ദിവസവുമാണ് അധികാരത്തിലിരുന്നത്. ഭൂമിബോലിന്റെ നേട്ടം ഞായറാഴ്ച രാജ്ഞി മറികടന്നു. ലൂയി പതിനാറാമന്‍ രാജാവ് 1643 മുതല്‍ 1715 വരെ 72 വര്‍ഷവും 110 ദിവസവുമാണ് അധികാരത്തിലിരുന്നത്. 1953ല്‍ അധികാരമേറ്റ എലിസബത്ത് രാജ്ഞിയാണ് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് രാജ്ഞി.

 

Latest News