Friday, January 31, 2025

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വത്തിക്കാനിൽ നടക്കുന്ന സമ്മേളനത്തിൽ ജോർദാനിലെ റാനിയ രാജ്ഞിയും പങ്കെടുക്കും

ജോർദാനിലെ റാനിയ രാജ്ഞിയും അമേരിക്കൻ ഐക്യനാടുകളുടെ മുൻ വൈസ് പ്രസിഡന്റ് അൽഗോറും വത്തിക്കാനിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു നടക്കുന്ന അന്താരാഷ്ട്ര കോൺഗ്രസിൽ പങ്കെടുക്കും. ഫെബ്രുവരി മൂന്നിന് നടത്തപ്പെടുന്ന സമ്മേളനത്തിൽ ഇറ്റാലിയൻ സെനറ്റര്‍ ലിലിയാന സെഗ്രെ, മലാല യൂസഫ്സായി, സമാധാന നോബൽ സമ്മാനജേതാവായ ഇന്ത്യൻ ആക്ടിവിസ്റ്റ് കൈലാഷ് സത്യാർഥി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.

“ഇപ്പോഴും യാതൊരു അവകാശങ്ങൾ ഇല്ലാത്തവരും അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരും ചൂഷണത്തിന് വിധേയരാക്കപ്പെടുന്നവരും യുദ്ധത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരുമായ ദശലക്ഷക്കണക്കിന് കുട്ടികളുണ്ട്. അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുള്ള അവസരമായിരിക്കും ഈ കോൺഗ്രസ്” – നവംബർ 20 നു നടന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ പിതാവ് പറഞ്ഞു.

കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എട്ടു പാനലുകളെ അടിസ്ഥാനമാക്കി രണ്ടു സെഷനുകളായാണ് സമ്മേളനം നടക്കുന്നതെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറും കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മറ്റിയുടെ പ്രസിഡന്റുമായ ഫാ. എൻസോ ഫോർച്യൂണാറ്റോ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News