ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ റഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്ന വിവരം ഫലസ്തീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യ സാധനങ്ങളുമായി 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടക്കുമെന്നാണ് വിവരം.
അതിര്‍ത്തി തുറന്ന് സഹായവുമായെത്തിയ ട്രക്കുകള്‍ പലസ്തീനിലേക്ക് കടക്കുന്നതിന്റെ വിഡിയോ ചില ഈജിപ്ഷ്യന്‍ പ്രാദേശിക ചാനലുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. യു.എന്‍ സെക്രട്ടറി ജനറലും അതിര്‍ത്തി തുറക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നു. ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ ഗാസയിലേക്ക് വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് റഫ അതിര്‍ത്തി തുറന്നത്. നേരത്തെ ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ ഗാസയിലേക്ക് മുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. വൈകാതെ യു.എന്‍ സഹായവും ഗാസയിലേക്ക് എത്തിക്കും