സര്‍ക്കാരിന്റെ നവകേരള സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് നവകേരള സദസ് ബസിനെ പരാമര്‍ശിച്ചും റോബിന് ബസിനെ പിന്തുണച്ചും രംഗത്തെത്തിയത്. കേരളത്തില്‍ രണ്ട് ബസുകള്‍ ഓടിത്തുടങ്ങി. ഒന്ന്, റോബിന് ബസ് ഒരു സാധാരണക്കാരനായ അംഗപരിമിതന് തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു. ആ ബസിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈന്‍ നല്കുന്നു.
രണ്ട്, ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ് വാങ്ങുന്നു. ആ ബസിന് വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു. ‘റോബറി ബസ്’. സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.