Thursday, December 12, 2024

കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ ഈ ജില്ലകളിൽ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ തമിഴ്നാട്ടിൽ മഴ വ്യാപകമായിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശ്രീലങ്ക – തമിഴ്നാട് തീരപ്രദേശങ്ങളിലേക്കു നീങ്ങാൻ സാധ്യതയുണ്ട്. മഴ കനത്തതോടെ വിമാനസർവീസുകൾ തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News