ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വയിനം നീല ലോബ്സ്റ്ററിനെ (കൊഞ്ച്) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സെന്റ് ഗിലീസിലെ ഒരു ദ്വീപിന് സമീപത്ത് നിന്നാണ് അപൂര്‍വയിനം ലോബ്സ്റ്ററിനെ ലഭിച്ചത്. അപൂര്‍വയിനം ലോബ്സ്റ്ററിനെ സുരക്ഷിതമായ ഒരു ദ്വീപില്‍ വിടാനാണ് വിനോദ സഞ്ചരവകുപ്പിന്‍റെ തീരുമാനം.
സെന്റ് ഗിലീസിലെ ഒരു ദ്വീപിന് സമീപത്ത് മത്സ്യബന്ധനം നടത്തിയ തൊഴിലാളികളുടെ വലയില്‍ നീല ലോബ്സ്റ്റര്‍ പെടുകയായിരുന്നു. പിന്നാലെ കൊഞ്ചിന്റെ ചിത്രം സാമുഹികമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ നിരവധി ഭക്ഷണ ശാലകള്‍ അപൂര്‍വ്വ മത്സ്യത്തിന് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. ചെറിയ ബ്രൌണ്‍ നിറത്തില്‍ കാണുന്ന ലോബ്സ്റ്ററുകള്‍ പാകം ചെയുമ്പോൾ ചുവപ്പ
ചുവപ്പ് നിറമാകുമെങ്കിലും പാകം ചെയ്യുമ്പോള്‍ രുചി ഒന്നാണ്. അപൂര്‍വ്വ ഇനങ്ങളെ രുചിക്കാനായുള്ള ഭക്ഷണ പ്രേമികളുടെ താല്‍പര്യമാണ് നീല കൊഞ്ചിന് വന്‍ വില നല്‍കാന്‍ ഭക്ഷണ ശാലകളെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍, തല്‍ക്കാലം പണം മാറ്റി നിര്‍ത്തി ലോബ്സ്റ്ററിനെ വിനോദ സഞ്ചാര വകുപ്പിന് കൈമാറാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. ദ്വീപിൽ മത്സ്യബന്ധനം അനുവദിക്കാത്ത ഒരു പ്രദേശം കണ്ടെത്തി അവിടെ വിടാനാണ് നിലവിലെ തീരുമാനം. അതേസമയം, ജനിതകപരമായ മാറ്റമാണ് ലോബ്സ്റ്ററുകളുടെ നിറം മാറ്റത്തിന് കാരണമെന്നാണ് വിവരം.