Thursday, March 13, 2025

വൂളി ഡെവിൾ: ടെക്സസ് നാഷണൽ പാർക്കിൽ അപൂർവയിനം സൂര്യകാന്തി കണ്ടെത്തി

ടെക്സസിലെ ബി​ഗ് ബെൻഡ് നാഷണൽ പാർക്കിൽ പുതിയ ഇനം സൂര്യകാന്തി കണ്ടെത്തി. കഴിഞ്ഞ മാസമാണ് നാഷണൽ പാർക്കിൽ ‘വൂളി ഡെവിൾ’ എന്ന് പുതിയ തരം സൂര്യകാന്തി കണ്ടെത്തിയത്. സസ്യത്തെക്കുറിച്ചുള്ള ​ഗവേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പിയർ-റിവ്യൂഡ് ജേണലായ ഫൈറ്റോകീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒവികുല ബിറാഡിയറ്റ’ എന്നാണ് ഈ പുഷ്പം ഔപചാരികമായി അറിയപ്പെടുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ രണ്ട് പാർക്ക് ജീവനക്കാരാണ് ഈ ചെടി കണ്ടെത്തുന്നത്. കമ്മ്യൂണിറ്റി സയൻസ് ആപ് ആയ ഐനാച്ചുറലിസ്റ്റിലേക്ക് അവർ ചിത്രം അപ് ലോഡ് ചെയ്തപ്പോൾ സസ്യശാസ്ത്ര സമൂഹത്തിൽ അത് വലിയ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു. ആദ്യമേ തന്നെ ഈ പുഷ്പം കണ്ടപ്പോൾ അത് സൂര്യകാന്തി കുടുംബത്തിലെ ഒരു അം​ഗമായിരിക്കുമെന്ന് വ്യക്തമായിരുന്നു എന്ന് കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെലോ ആയ ഐസക് ലിച്ചർ മാർക്ക് പറഞ്ഞു. ഇദ്ദേഹം ഗവേഷണസംഘത്തിലെ ഒരു അംഗം കൂടിയായിരുന്നു.

ഈ നി​ഗൂഢ സസ്യത്തിന്റെ ​​ഗ്രൂപ്പ് കണ്ടെത്താൻ ഡി എൻ എ ക്രമപ്പെടുത്തുന്നതിനുവേണ്ടി ഒരു സ്കാനിം​​ഗ് ഇലക്ട്രോണിക് മൈക്രോസ്കോപ്പ് ഉപയോ​ഗിച്ചിരുന്നു. ഈ പൂക്കൾക്കളുടെ രോമങ്ങൾ ചെകുത്താന്റെ കൊമ്പുകൾപോലെ തോന്നിക്കുന്നതിനാലാണ് ഇതിന്റെ രൂപത്തിന് ഇണങ്ങുന്ന പേരായ ‘വൂളി ഡെവിൾ’എന്ന പേര് തിരഞ്ഞെടുത്തത്.

പാർക്കിൽ ഇതുപോലെ മറ്റ് വർഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ ജീവിതചക്രത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, അതിൽ പരാഗണം നടത്തുന്നവ എന്തൊക്കെയാണ്, നിലവിലെ വരൾച്ച കണക്കിലെടുക്കുമ്പോൾ ഈ വസന്തകാലത്ത് അവയെ എങ്ങനെ സംരക്ഷിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയേണ്ടതുണ്ടെന്ന് മാർക്ക് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News