Monday, November 25, 2024

ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ ഒരുങ്ങി റയ്യാനത്ത് ബർനാവി

അറബ് ലോകത്തിനു നിന്ന് ബഹിരാകാശത്തേയ്ക്കു ആദ്യമായി ഒരു വനിതാ സഞ്ചാരി എത്തുന്നു. റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. ഈ മാസം 21 ന് ആണ് ചരിത്രം വഴിമാറുന്ന ആ ദൗത്യത്തിനു അറബ് ലോകം സാക്ഷ്യം വഹിക്കുന്നത്.

സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പമാണ് റയ്യാനത്ത് ബഹിരാകാശ നിലയത്തിലെത്തുന്നത്. സൗദി സഞ്ചാരികളെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക യു​എസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നായിരിക്കും. ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരേ സമയം രണ്ടു സഞ്ചാരികളെ അയയ്ക്കുന്ന അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ സൗദിയും ഇടം പിടിക്കും.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി സഞ്ചാരികളെ ബഹിരാകാശത്ത് അയക്കുന്ന ദൗത്യത്തിനായി ഉള്ള പരിശ്രമങ്ങളിൽ ആയിരുന്നു രാജ്യം. ആ പരിശ്രമങ്ങൾ ആണ് 21 ന് പൂർത്തിയാകുന്നത്.

Latest News