Sunday, November 24, 2024

അദാനി വിവാദത്തില്‍ ആശങ്ക വേണ്ട, ബാങ്കിംഗ് മേഖല സുരക്ഷിതം; വിശദീകരണവുമായി ആര്‍ബിഐ

അദാനി വിവാദത്തില്‍ ആശങ്ക വേണ്ടെന്ന് ആര്‍ബിഐയുടെ വിശദീകരണം. നിലവില്‍ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കുന്നു. വിവാദത്തിന് ശേഷം ആദ്യമായാണ് ആര്‍ബിഐ പ്രതികരിക്കുന്നത്.

അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആര്‍ബിഐയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ‘ഇന്ത്യന്‍ ബാങ്കുകള്‍ അദാനി ഗ്രൂപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബാങ്കുകളുടെ റെഗുലേറ്ററും സൂപ്പര്‍വൈസറും എന്ന നിലയില്‍, സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താന്‍ വ്യക്തിഗത ബാങ്കുകളിലും ബാങ്കിങ് മേഖലയിലും ആര്‍ബിഐ നിരന്തര ജാഗ്രത പുലര്‍ത്തുകയാണ്’. ആര്‍ബിഐ വ്യക്തമാക്കി.

 

Latest News