രാജ്യമൊട്ടാകെ ഡിജിറ്റല്‍ കറന്‍സി സംവിധാനമൊരുക്കാന്‍ റിസര്‍വ്വ് ബാങ്ക്. ഇ-റുപ്പീ സംവിധാനം നിശ്ചിത മേഖലകളില്‍ ഉടന്‍ നടപ്പാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നപേരില്‍ കണ്‍സപ്റ്റ് നോട്ടും പുറത്തിറക്കിയതായി റിസര്‍വ്വ് ബാങ്ക് അറിയിച്ചു. കറന്‍സി എങ്ങനെയാണോ ലീഗല്‍ ടെണ്ടറായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് അതുപോലെ തന്നെ രൂപ ഡിജിറ്റല്‍ രൂപത്തി ലുള്ളതാണ് ഇ-റുപ്പിയെന്നും ആര്‍ബിഐ അറിയിച്ചു. ഇന്ത്യയ്ക്ക് വെളിയിലേയ്ക്കും തിരിച്ചും സാമ്പത്തിക വിനിമയത്തിന് ഏറ്റവും സുരക്ഷിത മാര്‍ഗ്ഗമായി ഇ-റുപ്പീ മാറുമെന്നും ആര്‍ബിഐ വിശദമാക്കി.
ഡിജിറ്റല്‍ രൂപയുടെ ഗുണവും പ്രത്യേകതകളും അതാത് സമയത്ത് ഉപഭോക്താക്കളിലെ ത്തിക്കും. രാജ്യമൊട്ടാകെ ഡിജിറ്റല്‍ റന്‍സി ബോധവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമ മാക്കും. എല്ലാ ബാങ്കിംഗ് സേവനത്തിനും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാം. സുരക്ഷിതവും വിശ്വസനീയവുമായ അന്താരാഷ്ട്ര -തദ്ദേശീയ പണമിടപാടാണിതെന്ന് ഉപഭോക്താ ക്കളെ മനസ്സിലാക്കിയ്ക്കാന് നടപടികള്‍ സ്വീകരിച്ചതായും ആര്‍ബിഐ അറിയിച്ചു.
നിലവിലെ കറന്‍സി സംവിധാനത്തില്‍ ഉടനെ മാറ്റമുണ്ടാകില്ല. പക്ഷെ അതേ ഉപഭോക്താ വിന് ഡിജിറ്റല്‍ കറന്‍സി വഴിയും ഇടപാട് നടത്താവുന്ന ദ്വിമുഖ സംവിധാനം ഉടന്‍ തയ്യാറാ കുമെന്നും ആര്‍ബിഐ അറിയിച്ചു. ഡിജിറ്റല്‍ സേവനം ആഗ്രഹിക്കുന്നവര്‍ക്ക് എത്രയും പെട്ടന്ന് അതിലേയ്ക്ക് മാറാവുന്നതാണ്. അല്ലാത്തവര്‍ക്ക് കാലക്രമത്തില്‍ അതിലൂടെ ഇട പാടുകള്‍ നടത്താന്‍ സാവകാശം ലഭിക്കുമെന്നും ആര്‍ബിഐ പറഞ്ഞു.