പടിഞ്ഞാറൻ റാഖൈൻ സ്റ്റേറ്റിലെ താൽക്കാലിക തടങ്കൽ പ്രദേശത്ത് മ്യാൻമർ ഭരണകൂടത്തിന്റെ വ്യോമാക്രമണത്തിൽ ഒമ്പതു കുട്ടികളടക്കം 28 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വംശീയ ന്യൂനപക്ഷ വിമതസംഘം അറിയിച്ചു. ശനിയാഴ്ച പ്രാദേശികസമയം ഏകദേശം 4.45 ന് മ്രാക്-യു ടൗൺഷിപ്പിലെ ഒരു തടങ്കൽ പ്രദേശത്ത് സൈനിക ജെറ്റ് ബോംബെറിഞ്ഞതായി അരാകൻ ആർമി (AA) അവരുടെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു.
രാജ്യത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അരാകൻ ആർമി, ജുന്ത സൈനികരുടെ കുടുംബാംഗങ്ങളെ തടവിലാക്കിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്തെ മ്രാക്-യു ടൗൺഷിപ്പിൽ നടന്ന വ്യോമാക്രമണം തെറ്റായി ലക്ഷ്യം വച്ചതാണോ അതോ തടവിലാക്കിയ കുടുംബാംഗങ്ങളുടെ സ്ഥാനം ഭരണകൂടത്തിന് അറിയില്ലായിരുന്നോ എന്ന് വ്യക്തമല്ല.
2021 ഫെബ്രുവരി ഒന്നു മുതൽ സൈനിക ഭരണകൂടം മ്യാൻമർ പിടിച്ചെടുത്തപ്പോൾ, സൈന്യത്തിനെതിരായ സായുധകലാപം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് കാരണമാക്കി. വിമതസേനയാണ് ഇപ്പോൾ രാജ്യത്തിൻ്റെ വലിയ ഭാഗങ്ങൾ നിയന്ത്രിക്കുന്നത്. ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കാൻ കാരണമായി.