സിറിയയിൽ വിമത സൈന്യം മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തു. പ്രധാന നഗരങ്ങൾ പിടിച്ചെടുത്ത ശേഷം സിറിയ വിമോചനത്തിൻ്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. തലസ്ഥാനമായ ദമാസ്ക്കസിനെയും വിമതർ വളഞ്ഞിരിക്കുകയാണ്.
മിക്ക ഇടങ്ങളിലും സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് ദുർബലമാണ്. ഇതിനിടെ പ്രസിഡന്റ് രാജ്യം വുട്ടെന്ന വാർത്തകളും പരന്നിരുന്നു. എന്നാൽ ബശ്ശാറുൽ അസദ് ഇപ്പോഴും ദമാസ്‌കസിൽ തന്നെയുണ്ടെന്നും ഈ വാർത്തകൾ തെറ്റായതാണെന്നുമാണ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.
ജോർദാന് സമീപമുള്ള ദേറാ കൂടെ പിടിച്ചെടുത്തതോടെ വിമതർ കൂടുതൽ ആത്മവിശ്വാസത്തിലാണ്. 2011-ൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ദേറാ. അതേസമയം, അസദിനെ പിന്തുണച്ചുകൊണ്ട് ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ദോഹയിൽ കൂടിക്കാഴ്ച നടത്തി.