Monday, November 25, 2024

സംസ്ഥാനത്ത് ഈ വര്‍ഷം മദ്യ വില്‍പനയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സംസ്ഥാനത്ത് ഈ വര്‍ഷം മദ്യ വില്‍പനയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഫെബ്രുവരി 28 വരെ, വില്‍പ്പന നികുതി ഒഴികെ മദ്യവില്‍പ്പനയില്‍ നിന്ന് സംസ്ഥാന ഖജനാവിലേക്ക് 2,480.15 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2018-19ല്‍ 1,948.69 കോടി രൂപ ലഭിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകൂടി പുറത്തുവരുമ്പോള്‍ വരുമാനം റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ബാര്‍ ഹോട്ടലുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ മിക്ക ലൈസന്‍സുകളും പുതുക്കുന്ന മാസമായതിനാല്‍ മാര്‍ച്ചിലെ വരുമാനം വളരെ കൂടുതലായിരിക്കും. നിലവിലുള്ള ബാര്‍ ഹോട്ടലുകള്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍, ബെവ്കോ ഔട്ട്ലെറ്റുകള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കിയാല്‍ മാത്രം ഏകദേശം 225 കോടി രൂപ ലഭിക്കും. മറ്റ് ഫീസും ലൈസന്‍സ് പുതുക്കലും കൂടി ചേര്‍ത്താല്‍ 500 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ചിലെ മൊത്തം കണക്കുകള്‍ പുറത്തുവരുമ്പോള്‍ വരുമാനം 3000 കോടിയായി മാറുമെന്ന് കണക്കുകൂട്ടുന്നു.

 

Latest News