ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോർ ഗിനിയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മേചനം വൈകുന്നു. രണ്ട് മലയാളികൾ ഉൾപ്പടെ 15 ഇന്ത്യക്കാരാണ് ഗിനിയയുടെ നാവികസേന യുദ്ധകപ്പലിൽ തടവിൽ കഴിയുന്നത്. ഇവരെ നൈജിരിയയ്ക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നു മാസങ്ങൾക്കു മുമ്പാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിലെ 26 ജീവനക്കാരെ ക്രൂഡോയിൽ മോഷ്ടിച്ചെന്നും, സമുദ്രാതിർത്തി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി തടവിലാക്കിയത്. 15 ഇന്ത്യക്കാരും, ശ്രീലങ്കയിൽ നിന്നുമുള്ള എട്ടുപേരും, പോളണ്ട്, ഫിലിപ്പൈൻ സ്വദേശികളുമായ രണ്ടുപേരുമാണ് തടവിലുള്ളത്.
അതേസമയം ഇവരെ മോചിപ്പിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ശ്രമം തുടരുകയാണ്. തുടർന്ന് ഇന്നലെ തടങ്കൽ പാളയത്തിൽ നിന്നും ഇവരെ കപ്പലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ നൈജിരിയയ്ക്ക് കൈമാറുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ഈ നീക്കത്തന് പിന്നിൽ മറ്റെന്തോ ലക്ഷ്യം ഉണ്ടെന്നാണ് വിലയിരുത്തുന്നത്.