Monday, November 25, 2024

നിക്കരാഗ്വൻ ബിഷപ്പ് അൽവാരസിന് മോചനം; പിന്നാലെ വീണ്ടും ജയിലിലേക്ക്

ഒർട്ടേഗ ഭരണകൂടം അന്യായമായി തടവിലാക്കിയ നിക്കരാഗ്വൻ കത്തോലിക്കാ ബിഷപ്പ് റൊളാൻഡോ അൽവാരസ് തിങ്കളാഴ്ച വൈകിട്ട് ജയിൽമോചിതനായതായി റിപ്പോർട്ട്. എന്നാൽ ബിഷപ്പ് അൽവാരസ് രാജ്യം വിടാനുള്ള നിബന്ധനകൾ പൂർണ്ണമായി അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് തിരിച്ചയച്ചു.

ബിഷപ്പിനെ മധ്യ അമേരിക്കൻ രാജ്യത്തു നിന്ന് പുറത്താക്കുകയോ, നാടുകടത്തുകയോ ചെയ്യാനുള്ള സാധ്യത ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉറവിടം കൂട്ടിച്ചേർത്തു. ബിഷപ്പ് രാജ്യം വിടാൻ വിസമ്മതിച്ചാൽ അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചയക്കാമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി അൽവാരസിനെ വിട്ടയച്ചതായി സഭയെയും നയതന്ത്ര വൃത്തങ്ങളെയും ഉദ്ധരിച്ച് കോൺഫിഡൻഷ്യൽ എന്ന വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റൂറൽ മതഗൽപ്പയിലെ ബിഷപ്പും പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ പ്രമുഖ വിമർശകനുമായ അൽവാരസിനെ കഴിഞ്ഞ വർഷം ജയിലിലടക്കുകയും, പുറത്താക്കൽ നടപടിയായി ഈ വർഷം അമേരിക്കയിലേക്ക് പോകുന്നതിന് അദ്ദേഹം വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി 26 വർഷത്തേക്ക് അദ്ദേഹത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

ഒർട്ടേഗയുടെ സർക്കാരിനെ, സ്വേച്ഛാധിപത്യം എന്ന് ഫ്രാൻസിസ് മാർപാപ്പ പരിഹസിച്ചതിനെ തുടർന്ന് നിക്കരാഗ്വ സർക്കാരും വത്തിക്കാനും തമ്മിലുള്ള ഔപചാരികബന്ധം ഈ വർഷം വിച്ഛേദിക്കപ്പെട്ടു.

Latest News