Sunday, April 13, 2025

തീർഥാടകരുടെ സുരക്ഷയ്ക്കായി പുതിയ നവീകരണ പദ്ധതികൾ ആരംഭിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക

ജൂബിലി വർഷത്തിൽ റോമിലേക്ക് എത്തുന്ന തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഫാബ്രിക്ക ഡി സാൻ പിയട്രോ വിവിധ പുനരുദ്ധാരണ, നവീകരണ പദ്ധതികൾക്ക് നേതൃത്വം നൽകി. കത്തോലിക്കാ സഭയുടെ ഹൃദയമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളും സാങ്കേതികവും സുരക്ഷാപരവുമായ നടപ്പാക്കലും – പുതിയ ഒഴിപ്പിക്കൽ പദ്ധതിയും ഉൾപ്പെടെ – റോമിൽ നടത്തിയ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു.

പ്രത്യേകിച്ചും, പോൾ മൂന്നാമൻ, അർബൻ എട്ടാമൻ എന്നീ മാർപാപ്പമാരുടെ ശവകുടീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്മാരകങ്ങളിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നെക്രോപോളിസ്, പുരാവസ്തു മുറികൾ, വത്തിക്കാൻ ഗ്രോട്ടോകൾ എന്നിവ പ്രകാശിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഇറ്റാലിയൻ അഗ്നിശമന വകുപ്പും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റും തമ്മിലുള്ള സിനർജിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ഒരു പുതിയ ഒഴിപ്പിക്കൽ പദ്ധതിയും സ്ഥാപിച്ചിട്ടുണ്ട്.

“തീർത്ഥാടകരുടെ വിശ്വാസവുമായി പൊരുത്തപ്പെടുക” വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റി വെളിപ്പെടുത്തി. ബസിലിക്കയുടെ വാതിലുകളിലൂടെ കടന്നുപോകുന്ന തീർഥാടകരുടെയും സന്ദർശകരുടെയും ‘വിശ്വാസത്തെ ബഹുമാനിക്കുക’ എന്നതാണ് ഈ പ്രവൃത്തിയുടെ ലക്ഷ്യം.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് എല്ലാവർഷവും 12 ദശലക്ഷത്തോളം സന്ദർശകർ എത്തുന്നു. “ഇവിടെ സുരക്ഷ ഉറപ്പാക്കുകയും എല്ലാവർക്കും സംരക്ഷണം നൽകുകയും വേണം,” കർദ്ദിനാൾ ഗാംബെറ്റിപറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News