Thursday, December 5, 2024

ഗ്വാഡലൂപ്പ മാതാവിന്റെ കണ്ണുകളുടെ രഹസ്യത്തെക്കുറിച്ചു പഠനം നടത്തിയ ഗവേഷകൻ അന്തരിച്ചു

ഗ്വാഡലൂപ്പ മാതാവിന്റെ കണ്ണുകളുടെ രഹസ്യത്തെക്കുറിച്ച് പഠനം നടത്തിയ ഗവേഷകൻ അന്തരിച്ചു. ചിത്രത്തിൽനിന്നും 13 അർഥങ്ങൾ കണ്ടെത്തിയ ജോസ് ആസ്റ്റെ ടോൺസ്മാൻ ആണ് നവംബർ 25 ന് തന്റെ 93-ാം വയസ്സിൽ അന്തരിച്ചത്. 1979 മുതൽ തന്റെ പഠനലക്ഷ്യമായ ഗ്വാഡലൂപ്പിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ കണ്ണുകളിൽ 13 പേരുടെ ചിത്രങ്ങൾ കണ്ടെത്തിയ ഗവേഷകനായിരുന്നു ജോസ് ആസ്റ്റെ ടോൺസ്മാൻ.

പെറുവിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിംഗിൽ (UNI) സിവിൽ എഞ്ചിനീയറിങ്ങും കോർണൽ യൂണിവേഴ്‌സിറ്റിയിൽ (യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്) സിസ്റ്റം എഞ്ചിനീയറിംഗിൽ പി. എച്ച്‌. ഡി. യും നേടിയ ആസ്റ്റെ, ഡിജിറ്റൽ ഇമേജിംഗ് പ്രക്രിയ ഉപയോഗിച്ച് 13 മനുഷ്യരൂപങ്ങൾ ചിത്രത്തിന്റെ കണ്ണിൽനിന്നും കണ്ടെത്തി.

2020 ൽ അദ്ദേഹം യുട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ, ആദ്യത്തെ ഗ്രൂപ്പിൽ, ഇരിക്കുന്ന ഒരു തദ്ദേശീയൻ, ബിഷപ്പ് ജുവാൻ ഡി സുമാരഗ, ബിഷപ്പിനൊപ്പമുണ്ടായിരുന്ന ജുവാൻ ഗോൺസാലസ് എന്ന യുവാവ്, വി. ജുവാൻ ഡീഗോ, ബിഷപ്പിനെ സേവിക്കുന്നതിനായി ബിഷപ്പിന്റെ കൂടെ പുറപ്പെട്ട കറുത്തവർഗക്കാരിയായ ഒരു സ്ത്രീ, യൂറോപ്യൻ സവിശേഷതകളുള്ള ഒരു താടിക്കാരൻ എന്നിവരെയായിരുന്നു അദ്ദേഹം കണ്ടെത്തിയത്.

മറ്റ് ഏഴു ചിത്രങ്ങളും ഒരു തദ്ദേശീയ കുടുംബവുമായി പൊരുത്തപ്പെടുന്നതായും ആസ്റ്റേ സൂചിപ്പിച്ചു. ഗ്രൂപ്പിന്റെ മധ്യഭാഗത്ത്, താഴേക്കു നോക്കുന്നതായി തോന്നുന്ന ഒരു യുവതിയും അമ്മയുമുണ്ട്. അവളുടെ അരികിൽ തൊപ്പി ധരിച്ച ഒരു മനുഷ്യനും അവർക്കിടയിൽ രണ്ടു കുട്ടികളും ഒരു ചെറിയ കുഞ്ഞുമുണ്ട്. കൂടാതെ, പ്രായപൂർത്തിയായ ഒരു പുരുഷനെയും സ്ത്രീയെയും പരിശുദ്ധ മറിയത്തിന്റെ കണ്ണുകളിൽ അദ്ദേഹം കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News