Monday, November 25, 2024

റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിനു പിന്നാലെയാണ് തീരുമാനം. ജൂലൈ ഒന്നു മുതല്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരും.

നിലവില്‍ 2014 ലെ വേഗപരിധിയാണ് സംസ്ഥാനത്ത് പിന്തുടരുന്നത്. ഇത് ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറച്ചു. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്ററും, 4 വരി ദേശീയ പാതയില്‍ 100 , മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 മാണ് വേഗപരിധി.

Latest News