Friday, April 4, 2025

ആശ്ചര്യജനകമായ നഗരം, റിയോ ഡി ജനീറോ

സാവോ പോളോക്ക് പിന്നിലായി, ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ് റിയോ ഡി ജനീറോ. ജനുവരിയുടെ നദി എന്നാണ് ഈ പോര്‍ച്ചുഗീസ് വാക്കിന്റെ അര്‍ത്ഥം. റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ ആസ്ഥാനമാണ് ഈ നഗരം. റിയോ എന്ന ചുരുക്കപ്പേരിലാണ് സാധാരണ അറിയപ്പെടുന്നത്. ‘ആശ്ചര്യജനകമായ നഗരം’ എന്നും ഈ നഗരത്തിന് വിളിപ്പേരുണ്ട്.

പേരിനു പിന്നില്‍

റിയോ എന്നാല്‍ നദി എന്നാണര്‍ത്ഥം. ഡി എന്നാല്‍ ഇംഗ്ലീഷിലെ ‘ഓഫ്’. ജനീറോയാകട്ടെ, ജനുവരിയും. പോര്‍ച്ചുഗീസുകാരാണ് ഈ പേരിന്റെ കാരണക്കാര്‍. തങ്ങള്‍ ബ്രസീലില്‍ വന്നിറങ്ങിയ ജനുവരി 20 നെ അനുസ്മരിച്ചുകൊണ്ടാണ് റിയോയിലെ ആ വലിയ നദിയ്്ക്ക് ‘റിയോ ഡി ജനീറോ’ എന്നവര്‍ പേരിട്ടത്. പോര്‍ച്ചുഗീസ് രാജവംശത്തിന്റെ ബ്രസീല്‍ ആധിപത്യകാലത്ത് റിയോയായിരുന്നു അവരുടെ തലസ്ഥാനം.

റിയോയുടെ ആകര്‍ഷണഘടകങ്ങള്‍

ബ്രസീലിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് റിയോയ്ക്ക്. ലോകപ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയും കോപ്പ കബാന, ഇപനേമ, ബാഹ ബീച്ചുകളും ഈ നഗരത്തിലാണ്. ലോകം കൗതുകത്തോടെ നോക്കുന്ന കാര്‍ണിവലിന്റേയും സാംബ നൃത്തവിസ്മയത്തിന്റേയും നാടുകൂടിയാണ് റിയോ. 2014 ലെ ലോകകപ്പ് ഫുട്‌ബോളും 2016 ലെ വേനല്‍ക്കാല ഒളിമ്പിക്‌സും ഇവിടെയാണ് നടന്നത്.

കുരങ്ങുകള്‍ക്കായി പാലം

റിയോ ഡി ജനീറോയിലെ തിരക്കേറിയ ഹൈവേയില്‍ ഒരു പാലം നിര്‍മ്മിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുവര്‍ഗമായ ഗോള്‍ഡന്‍ ലയണ്‍ ടാമറിന്റെ എണ്ണത്തിലുണ്ടായ കുറവില്‍ ആശങ്കപ്പെട്ടാണ് തിരക്കേറിയ റോഡിലൂടെ കുരങ്ങുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനും കൂടുതല്‍ വനമേഖലയിലേയ്ക്ക് പ്രവേശിക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ തിരക്കേറിയ ഹൈവേയില്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ലയണ്‍ ടാമറിന്‍ ഇപ്പോഴും കാട്ടില്‍ നിലനില്‍ക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം റിയോ ഡി ജനീറോയിലെ അറ്റ്ലാന്റിക് ഫോറസ്റ്റാണ്.

 

Latest News