ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടപടികളുമായി പ്രസിഡന്റ് ലുല ഡ സില്‍വ. സൈനിക മേധാവി ജനറല്‍ ജൂലിയോ സീസര്‍ ഡ അറൂഡയെ പ്രസിഡന്റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാര്‍ലമെന്റിലേക്കും അടക്കം മുന്‍ പ്രസിഡന്റ് ബൊല്‍സനാരോയുടെ അനുയായികളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുണ്ടെന്ന് സില്‍വ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടല്‍. മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സനോരോയുടെ പങ്ക് ഉള്‍പ്പടെ അക്രമ സംഭവങ്ങളില്‍ സുപ്രീംകോടതിയുടെ നേതൃത്വത്തിലുളള അന്വേഷണം പുരോഗമിക്കുകയാണ്. പിരിച്ചുവിട്ട അറൂഡയ്ക്ക് പകരക്കാരനായി സില്‍വയുടെ അടുത്ത അനുയായി കൂടിയായ ജനറല്‍ തോമസ് റിബിഇറോ പൈവയെ സൈനിക മേധാവിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയില്‍ 2021ല്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനത്തിനാണ് ബ്രസീല്‍ സാക്ഷ്യം വഹിച്ചത്.