Sunday, November 24, 2024

കാൻസർ ബാധിതരാവുന്നവരിൽ ഭൂരിഭാ​ഗവും 50 വയസിന് താഴെയുള്ളവരെന്ന വെളിപ്പെടുത്തലുമായി പുതിയ പഠനം

ലോകത്ത് പുതുതായി കാൻസർ ബാധിക്കുന്നവരിൽ ഭൂരിഭാ​ഗവും 50 വയസിന് താഴെയുള്ള ആളുകളാണെന്നു പുതിയ റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ഓങ്കോളജി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പുതുതായി കാൻസർ കണ്ടെത്തുന്ന 50 വയസിൽ താഴെയുള്ളവരുടെ എണ്ണം 2030 ആകുമ്പോഴേക്കും 31 ശതമാനം വർധിക്കും എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കാൻസർ ബാധിതരായ രോഗികളുടെ എണ്ണം 1990 ൽ 18.2 ലക്ഷമായിരുന്നു. 2019 ൽ ഇത് 32.6 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ മരണനിരക്ക് 28 ശതമാനം വർധിച്ചതായും ഗവേഷകർ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടിനിടെയുള്ള കണക്കുകളാണ് ഈ പഠനത്തിലുള്ളത്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് 2019ൽ പുറത്തിറക്കിയ റിപ്പോർട്ടിലുള്ള ഡേറ്റയെ അടിസ്ഥാനമാക്കി ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 204 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 29 തരം കാൻസറുകാലും അവയുടെ വിഷാദ വുവരങ്ങളും റിപ്പോർട്ടിലുണ്ട്.

മലിനീകരണം, ഭക്ഷണശീലത്തിലെ വ്യത്യാസം, വ്യായാമക്കുറവ് തുടങ്ങിയവയ്ക്ക് രോഗികളുടെ എണ്ണത്തിലുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Latest News