ലോകത്ത് റോഡപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ 108 അംഗരാജ്യങ്ങളില്‍ 2010-2021ല്‍ 11.9 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിനേക്കാള്‍ അഞ്ചുശതമാനം കുറവാണെന്നും ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാ സ്റ്റാറ്റസ് റിപ്പോര്‍ട്ട് 2023ല്‍ പറയുന്നു. എന്നാല്‍, ഇന്ത്യയില്‍ ഇതേ കാലയളവില്‍ അപകടമരണത്തില്‍ 15 ശതമാനം വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ 2010-21ല്‍ അപകടമരണങ്ങള്‍ 1.34 ലക്ഷത്തില്‍നിന്ന് 1.54 ലക്ഷമായി ഉയര്‍ന്നു. ഇക്കാലയളവില്‍ ബലാറസ്, ഡെന്മാര്‍ക്ക്, ജപ്പാന്‍, റഷ്യ, നോര്‍വെ, യുഎഇ, വെനസ്വേല ഉള്‍പ്പെടെ 10 രാജ്യം അപകടമരണം 50 ശതമാനത്തിലധികം കുറയ്ക്കുന്നതില്‍ വിജയിച്ചു. 35 രാജ്യത്ത് 30-50 ശതമാനം കുറഞ്ഞു.
2019ല്‍ ലോകത്ത് ആകെ മരണങ്ങള്‍ക്ക് കാരണമാകുന്ന 12-ാമത്തെ കാരണമായിരുന്നു റോഡപകടങ്ങള്‍. അപകടത്തില്‍പ്പെട്ട് മരിക്കുന്നതില്‍ മൂന്നില്‍രണ്ടും ജോലി ചെയ്യുന്ന പ്രായക്കാരാണ്. 2010ല്‍ ലക്ഷത്തില്‍ 18 പേര്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചിരുന്നെങ്കില്‍, 2021 ആയപ്പോഴേക്കും അത് ലക്ഷത്തില്‍ 15 ആയി കുറഞ്ഞു. 2010നുശേഷം ഈ രാജ്യങ്ങളിലെ വാഹനങ്ങളുടെ എണ്ണം 160 ശതമാനം ഉയര്‍ന്നു.
28 ശതമാനം അപകടമരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്ക് ഏഷ്യന്‍ മേഖലയില്‍നിന്നാണ്. പത്തില്‍ ഒമ്പത് മരണവും സംഭവിക്കുന്നത് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. അപകടത്തില്‍ മരിക്കുന്ന 30 ശതമാനം പേരും നാലുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. കാല്‍നടയാത്രക്കാരാണ് രണ്ടാം സ്ഥാനത്ത് 23 ശതമാനം. ബൈക്ക് യാത്രക്കാര്‍ (21 ), സൈക്കിള്‍ യാത്രികര്‍ (6), ഇ -സ്‌കൂട്ടര്‍പോലുള്ള മൈക്രോ മൊബിലിറ്റി വാഹന യാത്രക്കാര്‍ ഇ -സ്‌കൂട്ടര്‍പോലുള്ള മൈക്രോ മൊബിലിറ്റി വാഹനയാത്രക്കാര്‍ (3).